ജോ​ൺ ഡി​സ്​​റോ​ഷ​ർ ഖ​ത്ത​റി​ലെ യുഎസ് അം​ബാ​സ​ഡ​ർ

  • 02/06/2021

ദോ​ഹ: ഖ​ത്ത​റി​ൽ പു​തി​യ യുഎസ് അം​ബാ​സ​ഡ​ർ​ ആ​യി ജോ​ൺ ഡി​സ്​​റോ​ഷ​ർ നി​യ​മി​താനായി. മു​തി​ർ​ന്ന അ​മേ​രി​ക്ക​ൻ ന​യ​ത​​ന്ത്ര​ജ്​​ഞ​രി​ലൊ​രാ​ളാ​യ ഡി​സ്​​റോ​ഷ​ർ, മേ​ഖ​ല​യി​ൽ വ​ലി​യ പ​രി​ച​യ​സ​മ്ബ​ത്തു​ള്ള വ്യ​ക്തി​യാ​ണ്. പു​തി​യ സ്​​ഥാ​ന​പ​തി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തോ​ടെ ഖ​ത്ത​റി​ൽ യുഎസ് ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യാ​യും ന​യ​ത​ന്ത്ര പ​രി​പാ​ടി​ക​ളി​ൽ എം​ബ​സി​യു​ടെ നാ​യ​ക​നാ​യും ഡി​സ്​​റോ​ഷ​ർ അ​റി​യ​പ്പെ​ടും.

ഖ​ത്ത​ർ-​ അ​മേ​രി​ക്ക ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര, സൗ​ഹൃ​ദ ബ​ന്ധം ആ​ഴ​മേ​റി​യ​താ​ണെ​ന്നും ഖ​ത്ത​ർ-​അ​മേ​രി​ക്ക 2021 സാം​സ്​​കാ​രി​ക​വ​ർ​ഷം ഇ​തി​ന് തെ​ളി​വാ​ണെ​ന്നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്​​ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഉഭയ കക്ഷി ബന്ധത്തിലൂടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2017 മു​ത​ൽ 2020 വ​രെ അ​ൽ​ജീ​രി​യ​യി​ലെ യുഎസ് അം​ബാ​സ​ഡ​റാ​യി ജോ​ൺ ഡി​സ്​​റോ​ഷ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​സ്രാ​യേ​ലി​നും ല​ബ​നിനും മദ്ധ്യേ സ​മു​ദ്രാ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ളി​ൽ മ​ധ്യ​സ്​​ഥ​നാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, ജോ​ർ​ജ്​​ടൗ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡി​പ്ലോ​മ​സി സ്​​റ്റ​ഡീ​സി​ൽ സീ​നി​യ​ർ സ്​​റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെൻറ് ഫെ​ലോ ആ​യും സേ​വ​നം അ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. 

2014 മു​ത​ൽ 2017 വ​രെ ഈ​ജി​പ്​​ത് ആ​ൻ​ഡ് മ​ഗ്രി​ബ് അ​ഫേ​ഴ്​​സ്​ ഡെ​പ്യൂ​ട്ടി അ​സി. സെ​ക്ര​ട്ട​റി ആ​യും പ്ര​വ​ർ​ത്തി​ച്ചു. ജോ​ർ​ജ് ടൗ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ എ​ഡ്​​മ​ണ്ട്​ എ ​വാ​ൽ​ഷ് സ്​​കൂ​ൾ ഓ​ഫ് ഫോ​റി​ൻ സ​ർ​വി​സി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം, സ്​​റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെൻറ്​​സി​ൻെ​റ സു​പ്പീ​രി​യ​ർ ആ​ൻ​ഡ് മെ​റി​ട്ടോ​റി​യ​സ്​ ഹോ​ണ​ർ ബ​ഹു​മ​തിയും നേടിയിട്ടുണ്ട് .

Related News