ഖത്തർ എയർവേയ്സ് ദോഹ-ഷാർജ പ്രതിദിന സർവീസ് അടുത്തമാസം ഒന്നിന് പുനരാരംഭിക്കും

  • 07/06/2021

ഖത്തർ എയർവേയ്സ് ദോഹ-ഷാർജ പ്രതിദിന സർവീസ് അടുത്തമാസം ഒന്നിന് പുനരാരംഭിക്കും.ബോ​യി​ങ്​ 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ്​ സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഫ​സ്​​റ്റ്​ ക്ലാ​സി​ൽ 22 സീ​റ്റും ഇ​ക്ക​ണോ​മി ക്ലാ​സി​ൽ 232 സീ​റ്റു​ക​ളു​മാ​ണ്​ ഉ​ണ്ടാ​വു​ക.

വി​മാ​നം ദോ​ഹ​യി​ൽ​നി​ന്ന്​ ജൂലൈ ഒ​ന്നി​ന്​ ഉ​ച്ച​ക്ക്​ 2.35നാ​ണ്​ പു​റപ്പെ​ടു​ക. ഷാ​ർ​ജ​യി​ൽ വൈ​കീ​ട്ട്​ 4.45ന്​ ​എ​ത്തും. ഷാ​ർ​ജ​യി​ൽ​നി​ന്ന്​ 5.55ന്​ ​തി​രി​ച്ചു​പു​റപ്പെ​ട്ട്​ ഖ​ത്ത​ർ സ​മ​യം 6.5ന്​ ​​ദോ​ഹ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും. അടുത്തമാസം അവസാനത്തോടെ 140 നഗരങ്ങളിലേക്ക് ആഴ്ചയിൽ 1,200 സർവീസുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

Related News