രാജ്യാന്തര നിലവാരം പുലര്‍ത്തിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ അംഗീകാരം

  • 10/06/2021


ദോഹ: ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ രാജ്യാന്തര നിലവാരം പുലര്‍ത്തിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ (ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍) അംഗീകാരം. ഇന്റര്‍നാഷണല്‍ സിവില്‍ ഓര്‍ഗനൈസേഷന്റെ(ഐസിഎഒ)സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്‌ക്‌ഫോഴ്‌സ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനാണ് ഹമദ് വിമാനത്താവളത്തിന് ഈ അംഗീകാരം.

വിമാനത്താവളത്തിലെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കി വരികയാണ്. ശുചിത്വം പാലിക്കുന്നതിലും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ഹമദ് വിമാനത്താവളം മുന്‍നിരയിലാണ്. ശുചീകരണ നടപടികള്‍ക്ക് റോബര്‍ട്ടുകളെയും ഉപയോഗിക്കുന്നുണ്ട്. എലിവേറ്ററുകള്‍, ബാഗേജ് സ്‌ക്രീനിങ് എന്നിവ ഉള്‍പ്പെടെയുള്ള മേഖലകള്‍ കൃത്യമായി അണുവിമുക്തമാക്കുന്നുമുണ്ട്. 

Related News