ഖത്തറിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസട്രേഷന്‍ സംവിധാനം

  • 12/06/2021

ദോഹ: അബുസമ്ര അതിർത്തി വഴി ഖത്തറിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസട്രേഷന്‍ സംവിധാനം ഏർപ്പെടുത്തി. രാജ്യത്തേക്കുള്ള യാത്രക്കാരുടെ പ്രവേശന നടപടികള്‍ വേഗത്തിലാക്കാനുതകുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോമാണ് ഒരുക്കിയിരിക്കുന്നതെന്ന് കഴിഞ്ഞദിവസം അധികൃതര്‍ അറിയിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

 www.ehteraz.gov.q-a,

അതിര്‍ത്തിയില്‍ എത്തുന്നതിന് 72 മണിക്കൂറുകള്‍ക്കു മുമ്പെ രജിസ്ട്രര്‍ ചെയ്യാം. ആറു മണിക്കൂര്‍ മുമ്പെങ്കിലും നിര്‍ബന്ധമായും രജിസട്രേഷന്‍ നടത്തണമെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തര്‍ പൗരന്‍മാര്‍ക്കും താസക്കാര്‍ക്കും ഐ.ഡി നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കണം. ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍ പാസ്‌പോര്‍ട്ട് നമ്പറും സന്ദര്‍ശകര്‍ വിസയും പാസ്‌പോര്‍ട്ട് നമ്പറും രേഖപ്പെടുത്തണം. 

കൊവിഡ് വാക്‌സിന്‍ എടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങളും രോഗം ബാധിച്ചു സുഖപ്പെട്ടവരാണെങ്കിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തണം. രജിസട്രേഷന്‍ നടത്തുമ്പോള്‍ പാസ്‌പോര്‍ട്ട് കോപ്പി, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടി ഫിക്കറ്റ്, ഹോട്ടല്‍ ക്വാറന്റയിന്‍ റിസര്‍വേഷന്‍ തുടങ്ങിയവയും ഓണ്‍ലൈനില്‍ അറ്റാച്ച് ചെയ്യണം.

Related News