ഖത്തറിൽ പൊടിക്കാറ്റ് വാരാന്ത്യ ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്​ഥ വകുപ്പ്

  • 12/06/2021

ഖത്തറിൽ പൊടിക്കാറ്റ് വാരാന്ത്യ ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്​ഥ വകുപ്പ്.രാജ്യത്ത് വീശുന്ന വടക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ 19 വരെ തുടരുമെന്നും താപനില 32 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും കാലാവസ്​ഥ വകുപ്പ് വ്യക്തമാക്കി.

അതേസമയം രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി രണ്ട് കിലോമീറ്ററിനും താഴെയായിരിക്കും. വൈകുന്നേരത്തോടെ കാറ്റിെൻറ വേഗം കുറഞ്ഞു വരും. ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്​. കടലിൽ 12 അടി ഉയരത്തിൽ തിരമാലയടിക്കും. കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related News