കുവൈത്തിൽ സ്വർണ്ണ കടകളിൽ റെയ്ഡ്; നിരവധി ഷോപ്പുകളിൽ വ്യാജ മുദ്ര പതിച്ച ആഭരണങ്ങൾ.

  • 13/06/2021

കുവൈറ്റ്: വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്രിമിനൽ ഡിറ്റക്ടീവുകളും സാമ്പത്തിക കുറ്റകൃത്യ വകുപ്പും ചേർന്ന്  വാണിജ്യ മന്ത്രാലയത്തിന്റെ വ്യാജ  മുദ്ര ഉപയോഗിച്ച് സ്വർണ്ണ വിൽപ്പന നടത്തുന്ന  വിദഗ്ധരായ ഒരു ഏഷ്യൻ സംഘത്തെ പിടികൂടി.

വാണിജ്യ മന്ത്രാലയത്തിന്റെ സ്വർണ്ണ മുദ്ര പതിക്കാൻ  ഉപയോഗിച്ച ലേസർ ഉപകരണവും ലാപ്‌ടോപ്പും, വ്യാജ സ്വർണ്ണ മുദ്ര സ്റ്റാമ്പ് ചെയ്ത വലിയ അളവിലുള്ള  സ്വർണവും  പിടിച്ചെടുത്തു.

കുവൈത്തിന്റെ  വ്യാജ മുദ്രകൾ പതിച്ച സ്വർണ്ണം വിൽക്കുന്നതിൽ   നിരവധി ഗോൾഡ്  ഷോപ്പുകൾക്ക്  പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാണിജ്യ മന്ത്രാലയം ഇൻസ്പെക്ടർമാർ വ്യാജ മുദ്രകൾ പതിക്കുന്ന  സംഘത്തെ പിടികൂടി  തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് അയച്ചു.

Related News