പ്രവാസി എഞ്ചിനിയര്‍മാരുടെ റിക്രൂട്ട്മെന്‍റ് നിര്‍ത്തണമെന്ന് ശുപാര്‍ശ.

  • 14/06/2021

കുവൈത്ത് സിറ്റി: രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനായി നാല് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ്. വിവിധ സർക്കാർ വിഭാഗങ്ങളിലും പ്രോജക്ടുകളിലും എഞ്ചിനീയറിംഗ് മേഖലയില്‍, കുവൈത്ത് ഇതര തൊഴിലാളികളുടെ യോഗ്യതകൾ വിലയിരുത്തിയതിന് ശേഷം മാത്രം അംഗീകരിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്നതാണ് ആദ്യ ശുപാര്‍ശ. 

അടുത്ത രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ പൊതു, സ്വകാര്യ മേഖലകളിൽ കുവൈത്തികളെ നിയമിക്കുന്നതിനുള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കവൈത്തികളായവര്‍ക്കെല്ലാം ജോലി ലഭിക്കും വരെ രാജ്യത്തിന് പുറത്തുനിന്ന് പുതുതായി ബിരുദം നേടിയ എഞ്ചിനിയര്‍മാരുടെ റിക്രൂട്ട്മെന്‍റ്  നിര്‍ത്താനും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഒപ്പം അഞ്ച് വര്‍ഷത്തില്‍ താഴെ അനുഭവപരിചയമുള്ളവരുടെ റിക്രൂട്ട് അവസാനിപ്പാക്കാനനും ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് കെഎസ്ഇ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫൈസല്‍ അല്‍ അടല്‍ പറഞ്ഞു.

Related News