ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ഖത്തർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • 15/06/2021

ദോഹ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹിമാൻ അൽതാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഡോ.ജയശങ്കർ തന്റെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ കൊവിഡ് രണ്ടാം വരവിനെ പ്രതിരോധിക്കുന്നതിൽ ഖത്തർ തങ്ങളോട് കാണിച്ച ഐക്യദാർഢ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളും മറ്റു വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

കോവിഡ് മഹാമാരിയിൽ ഇന്ത്യക്ക് സഹായമെത്തിച്ച ഖത്തറിനും കുവൈത്തിനും നന്ദി അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇരു രാജ്യങ്ങളും സന്ദർശിച്ചിരുന്നു.

Related News