'ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റ്' സ്വന്തമാക്കി ഖത്തറിലെ നൂറ് ശതമാനം ഹോട്ടലുകളും

  • 21/06/2021

ഖത്തറിലെ നൂറ് ശതമാനം ഹോട്ടലുകളും ‘ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റ്’ നേടിയെന്ന് ഖത്തർ ടൂറിസം. ഭാവിയിൽ ട്രാൻസ്‌പോർട്ട്, റീട്ടെയിൽ, കൾച്ചർ മേഖലകളെ കൂടി ഖത്തർ ക്ലീൻ ക്യാംപയിനിന്റെ ഭാഗമാക്കുമെന്നും ഖത്തർ ടൂറിസം വ്യക്തമാക്കി . ഖത്തർ ആരോഗ്യവകുപ്പുമായി ചേർന്ന് ഖത്തർ ടൂറിസം നടപ്പാക്കുന്ന സർട്ടിഫിക്കേഷനാണ് ഖത്തർ ക്ലീൻ. ഉപഭോക്താക്കളുടെ സുരക്ഷ മികച്ച രീതിയിൽ ഉറപ്പാക്കുന്നതിന് കർശനമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ശുചിത്വത്തിലും വൃത്തിയിലും ഉയർന്ന നിലവാരം ഉറപ്പാക്കുന്നുണ്ടോയെന്ന് പരിശോധിച്ചാണ് ഹോട്ടലുകൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുന്നത് .

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് ഉൾപ്പെടെ ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉള്ള ഹോട്ടലുകൾക്ക് പ്രത്യേക പരിഗണനകളും സർക്കാർ നൽകുന്നുണ്ട്.
രാജ്യത്തെ നൂറ് ശതമാനം ഹോട്ടലുകളും ഇതിനകം ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് നേടിയതായും ഇത് അഭിമാനകരമായ നേട്ടമാണെന്നും ഖത്തർ ടൂറിസം അധികൃതര് അറിയിച്ചു. ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറൽ അക്ബർ അല് ബേകിർ ഖത്തർ ക്ലീൻ ക്യാംപയിന്റെ വാർഷികചടങ്ങിൽ സംബന്ധിച്ചു. ആദ്യത്തെ ഖത്തർ ക്ലീൻ സര്ട്ടിഫിക്കറ്റ് നേടിയ ഡബ്യൂ ഹോട്ടലിലായിരുന്നു ചടങ്ങ് ഒരുക്കിയത് .

Related News