പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തർ

  • 25/06/2021

പഴയ കറൻസി നോട്ടുകൾ ഖത്തറിൽ മാറ്റിയെടുക്കാനുള്ള കാലാവധി നീട്ടി. 2021 ഡിസംബർ 31 വരെ നോട്ടുകൾ മാറാമെന്ന് ബാങ്കുകൾ അറിയിച്ചു. നേരത്തേ നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാനദിവസം ജൂലൈ ഒന്ന്​ ആയിരുന്നു. ഈ തീരുമാനത്തിൽ ഭേദഗതി വരുത്തിയതായും ഈ വർഷം ഡിസംബർ 31 വരെ പഴയ നോട്ടുകൾ മാറാമെന്നും ഖത്തർ നാഷണൽ ബാങ്ക് അറിയിച്ചു.

ക്യൂ.എൻ.ബി, ദോഹ ബാങ്ക്, ഖത്തർ ഇസ്‍ലാമിക് ബാങ്ക് എന്നിവയുടെ ശാഖകൾ, എ.ടി.എമ്മുകളിലെ ഡെപ്പോസിറ്റ് മെഷീൻ തുടങ്ങിയവ വഴി നോട്ടുകൾ മാറാം. ഇതിന്​ ശേഷം പഴയ നോട്ടുകൾക്ക്​ സാധുത ഇല്ലാതാകും. എന്നാൽ, പഴയ നോട്ടുകൾ പിൻവലിച്ചതിന്​ ശേഷമുള്ള 10 വർഷത്തിനുള്ളിൽ സെൻട്രൽ ബാങ്കിൽനിന്ന്​ മാത്രം അവ മാറ്റിവാങ്ങാൻ കഴിയും. എല്ലാ ബാങ്കുകളുടെയും എ.ടി.എമ്മുകളിൽ പഴയ നോട്ടുകൾ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്​. ഇതിലൂടെ പുതിയ നോട്ടുകൾ ലഭിക്കാനുള്ള അവസരവുമുണ്ട്​.

Related News