ഐഡി ഉൾപ്പെടെയുള്ള രേഖകൾ ഇനി കൊണ്ടുനടക്കേണ്ടതില്ല; മെട്രാഷ് 2 ആപ്പിൽ ഇ-വാലറ്റ് സംവിധാനം ഒരുക്കി ഖത്തർ

  • 28/06/2021


ദോഹ: ഖത്തറിൽ ഇനി തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ളവ കയ്യിൽ കൊണ്ടു നടക്കേണ്ട.ഐഡി കാർഡ്, റസിഡൻസ് പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫാൻസി,സിഗ്‌നിഫിക്കന്റ് നമ്പറിന്റെ ഉടമസ്ഥാവകാശം എന്നിവ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാം.  മെട്രാഷ് 2 ആപ്പിലൂടെ ഡിജിറ്റലായി ഉപയോഗിക്കാനുള്ള സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ഇ-വാലറ്റ് സംവിധാനം ഏറെ സഹായകമാവുന്നത് പ്രവാസികൾക്കാണ്.  ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറെ  ജനകീയമായ മെട്രാഷ്2 ആപ്പിന്റെ  പുതിയ ചുവടുവെപ്പാണിത്.
സേവനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളെ സമീപിക്കുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കാണിക്കാനും ഇ വാലറ്റ് സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News