എയർ ബബിൾ കരാർ പുതുക്കി: ഇന്ത്യ- ഖത്തർ വിമാന സർവീസ് സാധാരണ നിലയിലേക്ക്

  • 01/07/2021

ദോഹ: ഇന്ത്യക്കും ഖത്തറിനുമിടയിൽ വിമാന സർവീസ് നടത്തുന്നതിനുള്ള എയർ ബബിൾ കരാർ പുതുക്കി. ഒരു മാസത്തേക്കേണ് കരാർ പുതുക്കിയതെന്ന് ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ അറിയിച്ചു.

എയർ ബബിൾ കരാർ പുതുക്കുന്നതിലെ അനിശ്ചിതത്വം കാരണം ഇന്നു രാവിലെയുള്ള ഇന്ത്യ-ഖത്തർ വിമാന സർവീസ് മുടങ്ങിയിരുന്നു. നിലവിലെ എയർ ബബിൾ കരാർ ജൂൺ 30 അർധരാത്രിവരെയായിരുന്നു. എന്നാൽ, പുതുക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ഇന്ന് പുലർച്ച മുതൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ മുടങ്ങിയത്.

ദോഹയിൽ  നിന്നും കണ്ണൂരിലേക്കുള്ള രാവിലെ എഴിന് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനം, ഹൈദരാബാദിൽ നിന്നും ദോഹക്കുള്ള ഇൻഡിഗോ വിമാനം എന്നിവ റദ്ദാക്കിയിരുന്നു. ദോഹ-മംഗലാപുരം എയർ ഇന്ത്യാ വിമാനവും റദ്ദാക്കിയതിൽ പെട്ടിരുന്നു.

Related News