ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താൻ ശ്രമം

  • 02/07/2021


ദോഹ: ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. റാസ് ലഫാന്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകളാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.

ഏകദേശം 9,600 ഗുളികകളാണ് യാത്രക്കാരന്റെ ലഗേജില്‍ നിന്ന് പിടിച്ചെടുത്തത്. വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. നിരോധിത വസ്തുക്കള്‍ രാജ്യത്തെത്തുന്നത് തടയാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ട്. 

Related News