ഖത്തറിലെ തൊഴിലാളി പരിഷ്‌കാരങ്ങള്‍: മുഹമ്മദ് അല്‍ ഉബൈദിക്ക് യു.എസ് അംഗീകാരം

  • 03/07/2021

ദോഹ: ഖത്തര്‍ തൊഴില്‍, ഭരണവികസന സാമൂഹ്യകാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഉബൈദിക്ക് 2021-ലെ യുഎസിന്റെ 'ട്രാഫിക്കിംഗ് ഇന്‍ പേഴ്‌സണ്‌സ് (TIP) റിപ്പോര്‍ട്ട് ഹീറോ' അംഗീകാരം. മനുഷ്യക്കടത്ത് തടയാന്‍ പ്രയത്‌നിക്കുന്ന വ്യക്തികള്‍ക്കുള്ളതാണ് യുഎസിന്റെ ഈ അംഗീകാരം. ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും സ്‌പോണ്‍സര്‍ഷിപ്പ് മേഖലയില്‍ കൊണ്ട് വന്ന സമൂല പരിഷ്‌കാരങ്ങളുമാണ് ഉബൈദിയെ ജേതാവാക്കിയത്. 

ഖത്തറിലെ യുഎസ് എംബസിയാണ് പുരസ്‌കാരവിവരം അറിയിച്ചത്. പ്രവാസി തൊഴിലാളിക്ഷേമ വിഷയത്തില്‍ നടത്തിയ ഇടപെടലുകളുടെയും നിയമനിര്‍മാണങ്ങളുടെയും പശ്ചാത്തലത്തിലാണ്  അംഗീകാരമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഖത്തറിലെ മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കുന്ന നിരവധി നയങ്ങളും പദ്ധതികളും ഉബൈദി നടപ്പാക്കിയിട്ടുണ്ട്. തൊഴില്‍ തര്‍ക്ക റെസല്യൂഷന്‍ കമ്മറ്റി, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള എക്‌സിറ്റ് പെര്‍മിറ്റ് നിബന്ധനകള്‍ ഒഴിവാക്കല്‍, മിനിമം കൂലി ഉറപ്പാക്കിയത്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് എന്നിവ ഇവയില്‍ ചിലതാണ്.ഉബൈദി ഉള്‍പ്പെടെ ലോകത്തെ 8 പേരാണ് ഇക്കുറി അംഗീകാര പട്ടികയില്‍ ഇടം പിടിച്ചത്.

Related News