ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ ഒൻപതിനു ആരംഭിക്കും

  • 07/07/2021

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ ഒൻപതിനു (വെള്ളിയാഴ്ച) തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിലും ഓഫീസുകളിളും കൂടുതൽ ആളുകളെ അനുവദിക്കും. ഓഫീസുകളിൽ 80 ശതമാനം ജീവനക്കാർക്ക് ഹാജരാകാൻ ഈ ഘട്ടത്തിൽ അനുമതിയുണ്ടാകും.

ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകളിൽ 50 ശതമാനം ശേഷിയിലും മറ്റു റെസ്റ്റോറന്റുകളിൽ 30 ശതമാനം ശേഷിയിലും അനുവദിക്കും. 75 ശതമാനം ഉപഭോക്താക്കൾ വാക്സിൻ എടുത്തവരായിരിക്കണം.

ബീച്ചുകളും കളിസ്ഥലങ്ങളും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. സിനിമ തിയേറ്ററുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 75 ശതമാനം ഉപഭോക്താക്കൾ വാക്സിൻ എടുത്തവരായിരിക്കണം. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല. നാലാം ഘട്ട ഇളവുകൾ ജൂലൈ 30 ന് പ്രഖ്യാപിക്കും.


Related News