ഖത്തറിൽ വിസക്കച്ചവടക്കാർക്കെതിരെ കടുത്ത ജാഗ്രത; പിടിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവ്

  • 08/07/2021

ദോഹ: ഖത്തറിൽ വിസ കച്ചവടത്തിനെതിരേ അധികൃതരുടെ കടുത്ത മുന്നറിയിപ്പ്. ആഭ്യന്തരമന്ത്രാലയത്തിലെ ഓഫിസർ ലഫ്റ്റനന്റ് അഹ്‌മദ് അബ്ദുല്ല സാലിം ആണ് ഇക്കാര്യം അറിയിച്ചത്. വിസകൾ വാങ്ങുന്നതും വിൽക്കുന്നതും ഗൗരവമേറിയ കുറ്റമാണെന്ന് അദ്ദേഹം അറിയിച്ചു. അഭ്യന്തരന്ത്രാലയത്തിന്റെ ഒരു വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിസക്കച്ചവടക്കാർ പിടിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവോ 50,000 റിയാൽ പിഴയോ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ പിഴ ഒരു ലക്ഷം റിയാലായി ഉയരും. ഓടിപ്പോകുന്ന തൊഴിലാളികളുടെ നടപടിക്രമങ്ങൾക്കായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർച്ച് ആന്റ് ഫോളോ അപ്പ്  സർവീസ് തുടങ്ങും. ജീവനക്കാരുടെ പാസ്‌പോർട്ടുകൾ അനധികൃതമായി കൈവശം വെക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരേ 25000 റിയാൽ വരേ പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related News