മസ്‌കറ്റിലെ അൽ ഖുവെയർ-അൽ ഗുബ്ര റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

  • 10/07/2021



മസ്‌കറ്റ്: മസ്‌കറ്റിലെ പ്രധാന വഴിയായ സുൽത്താൻ ഖബൂസ് സ്ട്രീറ്റിൽ മസ്‌കറ്റ് നഗര സഭ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഭൂഗർഭജല ഡ്രെയിനേജ് ചാനലുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നതിന്റെ  ഭാഗമായി, സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ അൽ ഖുവെയർ ഫ്‌ലൈ ഓവേറിന്  ശേഷം അൽ ഗുബ്ര പ്രദേശത്തേക്ക് പോകുന്ന പാതയിലേക്ക് താൽക്കാലികമായി ഗതാഗതം  വഴി തിരിച്ചു വിടുന്നതായിട്ടാണ് മസ്‌കറ്റ് നഗരസഭയുടെ  അറിയിപ്പിൽ പറയുന്നത്. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് ഈ പ്രദേശത്ത്  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മസ്‌കറ്റ് നഗരസഭ അറിയിച്ചിട്ടുണ്ട്.

Related News