ഖത്തറിലേക്ക് വരുന്നവർ നിർബന്ധമായും ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്യണം

  • 13/07/2021

ദോഹ: ഖത്തറിലേക്ക് വരുന്നവർ നിർബന്ധമായും നേരത്തേ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിരിക്കണമെന്ന് നിർദേശം. ഇഹ്‌തെറാസ് വെബ്സൈറ്റിലാണ് (www.ehteraz.gov.qa/) രജിസ്റ്റർ ചെയ്യേണ്ടത്. നിബന്ധന ജൂലൈ 12 മുതൽ പ്രാബല്യത്തിൽ വന്നു.

അപേക്ഷയുടെ സ്റ്റാറ്റസ് വെബ് സൈറ്റിൽ കാണിക്കും. വിമാന മാർഗവും കര - കടൽ മാർഗങ്ങളിലൂടെ വരുന്നവർക്കും ഇതു ബാധകമാണ്. യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂർ മുതൽ 12 മണിക്കൂറിനുള്ളിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

രജിസ്ട്രേഷൻ ചെയ്യുമ്പോൾ വെബ്‌സൈറ്റിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. ശേഷം അപേക്ഷകന് ഒരു ട്രാവൽ ഓതറൈസേഷൻ (Travel Authorisation) ലഭിക്കും. ഇത് പുറപ്പെടുന്ന എയർപോർട്ടിൽ ചെക്-ഇൻ ചെയ്യുമ്പോൾ നൽകണം. എന്നാൽ മാത്രമേ ദോഹയിലേക്ക് പുറപ്പെടാൻ സാധിക്കൂ എന്നും ഇന്നലെ പുറപ്പെടുവിച്ച ഒരു ട്രാവൽ അഡ്‌വൈസറിയിൽ ഹമദ് ഇന്റർനാഷണൽ എയര്പോര്ട് അറിയിച്ചു.

ഖത്തർ പൗരന്മാർ, റസിഡന്റ് വിസയുള്ളവർ, സന്ദർശകർ തുടങ്ങി എല്ലാവർക്കും പ്രീ രെജിസ്ട്രേഷൻ നിർബന്ധമാണെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ: യൂസുഫ് അൽ മസ്‌ലാമണി ഖത്തർ ടി വി യുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

Related News