കുടുംബ വിസയിൽ നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കി

  • 30/07/2021

ദോഹ: കുടുംബ വിസയിൽ നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഏതാനും ദിവസങ്ങൾക്ക് മുമ്പ്  എല്ലാ എയർലൈൻ കമ്പനികൾക്കും നൽകിയിരുന്നെങ്കിലും മെട്രാഷിൽ വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ ഹെൽത്ത് ഇൻഷുറൻസ് സെർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദേശം. യൂറോപ്പ്യൻ രാജ്യങ്ങൾ അടക്കം പല രാജ്യങ്ങളിലും സന്ദർശകർക്ക് നിലവിൽ മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണ്.

പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഖത്തറിൽ പല ഇൻഷുറൻസ് കമ്പനികളും സന്ദർശകർക്കായി ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് മാസത്തേക്ക് 250 റിയാൽ ആണ് ഒരാൾക്കുള്ള നിരക്ക്. ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം ഈ തുക 200 റിയാൽ ആയി കുറക്കാനും സാധ്യതയുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. മറ്റു ചില ഇൻഷുറൻസ് കമ്പനികൾ ഒരു മാസത്തേക്ക് നൂറ് റിയാൽ നിരക്കിൽ പോളിസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലധികം മാസം താമസിക്കുന്നവർ വീണ്ടും പുതുക്കേണ്ടി വരും.

നാട്ടിൽ ഒരു മാസത്തേക്ക് ഏകദേശം 1,300 രൂപ നിരക്കിൽ ഇതേ ഇൻഷുറൻസ് ലഭ്യമാണെന്ന് ട്രാവൽ വൃത്തങ്ങൾ അറിയിച്ചു.

Related News