ഖത്തറില്‍ ഓഗസ്റ്റ് മാസത്തെ ഇന്ധനവിലയില്‍ വര്‍ധന

  • 31/07/2021

ദോഹ : ഖത്തറില്‍ ഓഗസ്റ്റ് മാസത്തെ ഇന്ധനവിലയില്‍ വര്‍ധന. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.05 റിയാല്‍, സൂപ്പറിന് 2.10 റിയാല്‍, ഡീസലിന് 1.95 റിയാലുമാണ് നിരക്ക്. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തിലാകും.

ജൂലൈ മാസത്തേക്കാള്‍ പെട്രോളിന് 10 ദിര്‍ഹവും ഡീസലിന് അഞ്ചു ദിര്‍ഹവുമാണ് വര്‍ധിച്ചത്. ജൂലൈയില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലും സൂപ്പറിന് രണ്ട് റിയാലും ഡീസലിന് 1.90 റിയാലുമായിരുന്നു നിരക്ക്. ഖത്തര്‍ പെട്രോളിയമാണ് ഇന്ധനവില പ്രഖ്യാപിച്ചത്.

Related News