ഖത്തര്‍ കഹ്‌റാമയിൽ സ്വദേശിവൽക്കരണം ഊർജിതം

  • 31/07/2021

ദോഹ: ഖത്തറില്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനിൽ (കഹ്റാമ)യിലെ മുന്‍നിര തൊഴില്‍ ദേശസാല്‍ക്കരണം 98 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. തൊഴില്‍ മേഖലകളിലെ ദേശസാത്കരണവുമായി ഇനിയും മുന്നോട്ടു പോകാനാണ് കമ്പനിയുടെ തീരുമാനം. 

കഹ്‌റാമയുടെ  പിന്‍ നിര ജോലികളില്‍ പോലും ഖത്തറികളെ നിയിക്കുന്നതിനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് കഹ്റാമ മാനവ വിഭവശേഷി വകുപ്പിലെ സീനിയര്‍ റിക്രൂട്ട്മെന്റ് സ്‌പെഷ്യലിസ്റ്റ് സഊദ് മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.ഖത്തര്‍ ടിവിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഹമ്മാദി ഇക്കാര്യം പറഞ്ഞത്. 

കഴിവുള്ള ഖത്തര്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഹ്രസ്വവും ദീര്‍ഘകാലവുമായ പദ്ധതികള്‍ കഹ്റാമ നടത്തുകയാണ്.പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ ഏതൊക്കെ തരത്തിലുള്ള ജോലികള്‍ ദേശസാല്‍ക്കരിക്കാനാകുമെന്ന് വിലയിരുത്താന്‍ പഠനം നടത്തിയതായും അദ്ദേഹം പറഞ്ഞു.

Related News