ഖത്തർ എയർവേയ്സിന്റെ 13 എയർബസ് സർവീസ് നിർത്തി

  • 06/08/2021

ദോഹ : ഖത്തർ എയർവേയ്‌സിന്റെ പതിമൂന്ന് എയർബസ് എ 350 വിമാനങ്ങളുടെ സർവീസ് നിർത്തി.

വിമാനങ്ങളുടെ പെയിന്റിനു താഴെയുള്ള ചട്ടക്കൂടിന്റെ ഉപരിതലം വേഗത്തിൽ ക്ഷയിക്കുന്നതായി കണ്ടെത്തിയതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർത്തിവച്ചത്.

എയർലൈൻ റഗുലേറ്ററുമായി സഹകരിച്ചാണ് 13 എയർബസ് എ 350 വിമാനങ്ങളും നിലത്തിറക്കിയത്. വിമാനങ്ങളുടെ അപചയം ശാശ്വതമായി പരിഹരിക്കുന്നതുവരെയാണ് ഇവയുടെ സർവീസ് നിർത്തിവച്ചിരിക്കുന്നത്.

Related News