ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീ വര്‍ധനവിനെതിരേ പ്രതിഷേധം

  • 09/08/2021


ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീ വര്‍ധനവിനെതിരേ പ്രതിഷേധം. അടിക്കടിയുള്ള ഫീസ് വര്‍ധനവിനെതിരെ സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രാലയവും ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. 

വിവിധ രക്ഷിതാക്കളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ റയ യാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത  റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിലെ സ്‌കൂള്‍ ഫീസുകള്‍ ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്നതാണെന്ന പരാതിയും ഉയരുന്നുണ്ട്. ഒരു കുട്ടിക്ക് വേണ്ടി മാത്രം 15000 റിയാലിന് മുകളില്‍ ഫീസ് നിലവില്‍ ഖത്തറില്‍ ഈടാക്കുന്നുണ്ട്. 

നീതീകരിക്കാനാവാത്ത ഫീസ് വര്‍ധനയാണ് ഇതിന് പുറമെ ഉണ്ടാവുന്നത്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോലും പ്രതിവര്‍ഷം 40000 റിയാലോളം ചെലവ് വരുന്നതായി  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related News