അല്‍ ജസീറ ചാനലിലെ മാധ്യപ്രവര്‍ത്തകനെ ഈജിപ്ത് തടഞ്ഞു വച്ചു

  • 09/08/2021


കെയ്റോ: അല്‍ ജസീറ ചാനലിലെ മാധ്യപ്രവര്‍ത്തകനെ ഈജിപ്ത് തടഞ്ഞു വച്ചു. ഉപരോധം പിൻവലിച്ച ശേഷം  ഖത്തറും ഈജിപ്തും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് നടപടി. 

കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് അല്‍ ജസീറ മുബാഷിറിന്റെ സീനിയര്‍ പ്രൊഡ്യൂസര്‍ റാബി അല്‍ശെയ്ക്കിനെ കെയ്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചത്. 

2015 ല്‍ അല്‍ ജസീറയില്‍ ചേരുന്നതിന് മുമ്പ് ഈജിപ്തിന്റെ യും 7 പത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓഗസ്റ്റ് 1 നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തെറ്റായ വാര്‍ത്ത നല്‍കി എന്നായിരുന്നു ആരോപണം. കോടതി ഇദ്ദേഹത്തെ 15 ദിവസത്തേക്ക് തടവിലാക്കുകയും ചെയ്തു.

Related News