ഖത്തർ ഐഡി സ്വമേധയാ പുതുക്കും: മെട്രാഷ് 2വിൽ പുതിയ സേവനങ്ങൾ

  • 16/08/2021



ദോഹ: മെട്രാഷ് 2 വിൽ നിരവധി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷ് 2 സേവനങ്ങളെക്കുറിച്ചും ഇ-സെർവീസുകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ്‌ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

പബ്ലിക് റിലേഷൻസ് ഓഫീസർമാരുടെ സഹായമില്ലാതെ ഓട്ടോമാറ്റിക് ആയി ഐ.ഡി പുതുക്കുന്ന സംവിധാനമാണ് ഒരു സുപ്രധാന സർവീസ്. കമ്പനികൾ ഖത്തർ നേഷണൽ ബാങ്കിൽ അക്കൗണ്ട് തുറക്കണം. ഇത് മെട്രാഷ് 2 വുമായി ബന്ധിപ്പിക്കുന്നതോടെ ജീവനക്കാരുടെ റെസിഡൻസി പെർമിറ്റ് തീരുമ്പോൾ അവർക്ക് സന്ദേശം ലഭിക്കും. 

പിന്നീട് ഓട്ടോമാറ്റിക് ആയി പെർമിറ്റ് പുതുക്കാം. പണം അക്കൗണ്ടിൽ നിന്നും എടുക്കുകയും ഐ.ഡി കാർഡ് ഖത്തർ പോസ്റ്റ് വഴി ഓഫീസുകളിൽ എത്തുകയും ചെയ്യും.പേര് മാറ്റാനുള്ള അപേക്ഷയും ഇനി ഉടൻ മെട്രാഷിൽ സ്വീകരിച്ചു തുടങ്ങുമെന്നും ഫസ്റ്റ് ലെഫ്റ്റനന്റ് അലി അഹ്മദ് അൽ ഐദ്രോസ്‌ വിശദീകരിച്ചു. 

സൈബർ കുറ്റകൃത്യങ്ങളും മറ്റു കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യാൻ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ലെന്നും മെട്രാഷിൽ പരാതി നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളം അടക്കം ആറ് ഭാഷകളിൽ ഇപ്പോൾ മെട്രാഷ് സേവനങ്ങൾ ലഭ്യമാണ്.

Related News