ഒരു ദിവസവും 17 മണിക്കൂറും 55 മിനിറ്റും; ഖത്തറിന് കുറുകെ സഞ്ചരിച്ച് ഗിന്നസ് ബുക്കില്‍ കയറി അഹ്‌മദ് അല്‍ശഹ്‌റാനി

  • 17/08/2021


ദോഹ: വീല്‍ചെയറില്‍ ഏറ്റവും വേഗത്തില്‍ ഖത്തറിന് കുറുകെ സഞ്ചരിച്ച പാര അത്‌ലറ്റ് എന്ന ഗിന്നസ് റെക്കോഡ് അഹ്‌മദ് അല്‍ ശഹ്‌റാനിക്ക്. ഏപ്രില്‍ 1ന് രാവിലെ 6ന് ഖത്തറിന്റെ വടക്കുള്ള അബൂസംറയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ഒരു ദിവസവും 17 മണിക്കൂറും 55 മിനിറ്റും കൊണ്ട് അദ്ദേഹം ഖത്തറിന്റെ വടക്കേ അറ്റത്തുള്ള റുവൈസ് തുറമുഖത്തെത്തി. 200.1 കിലോമീറ്ററാണ് ഇത്രയും സമയത്തിനകം താണ്ടിയത്.

അഹ്‌മദിന്റെ യാത്രയുടെ ചിത്രങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ഓഫ് അറേബ്യ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് കായിക മേഖലയില്‍ കൂടുതല്‍ പങ്കാളിത്തം ലഭിക്കുന്നതിന് പ്രചോദനമാണ് അഹ്‌മദ് അല്‍ ശഹ്‌റാനിയുടെ ഈ നേട്ടമെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

Related News