ഖത്തറിന് പുതിയൊരു നാഴികകല്ല് കൂടി: വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് മില്യൺ കടന്നു

  • 25/08/2021



ദോഹ : കോവിഡിനെതിരായ വാക്സിൻ കുത്തിവെപ്പിൽ ഖത്തറിൻ്റെ പേരിൽ പുതിയൊരു നാഴികകല്ല് കൂടി പിന്നിട്ടു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, ഖത്തറിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് മില്യൺ കടന്നു. ട്വിറ്ററിലൂടെ വാക്സിൻ എടുത്തവർക്ക് നന്ദി അറിയിച്ചുകൊണ്ട് ആരോഗ്യവകുപ്പ് തന്നെയാണ് കണക്കുകൾ പുറത്തുവിട്ടത്.

രാജ്യം പൂർവസ്ഥിതിയിലേക്ക് വരണമെങ്കിൽ ബാക്കിയുള്ള ആളുകൾ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. പന്ത്രണ്ടര വയസിന് മുകളിലുള്ളവരിൽ 92.8 ശതമാനം ആളുകൾ ഒരു ഡോസ് വാക്സിൻ എടുത്തപ്പോൾ, 81.6 ശതമാനം പേർ രണ്ട് ഡോസും പൂർത്തിയാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ 19,967 ആളുകളാണ് വാക്സിൻ യജ്ഞത്തിന്റെ ഭാഗമായത്.

Related News