വെനീസ് ചലച്ചിത്രമേളയിൽ ഇത്തവണ അറബ് വസന്തം: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച 10 ചിത്രങ്ങൾ പ്രദർശനത്തിന്

  • 25/08/2021


ദോഹ : അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ വമ്പൻമാരായ വെനീസ് ചലച്ചിത്രമേളയിൽ ഇത്തവണ അറബ് വസന്തം. ഈ വർഷം 78 ആം വാർഷികം ആഘോഷിക്കുന്ന മേളയിൽ പത്ത് ഗൾഫ് അനുബന്ധചിത്രങ്ങളാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ഇക്കൂട്ടത്തിൽ ആദ്യ യെമനീസ് ചലച്ചിത്രവും ഉൾപ്പെടുന്നതായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അടുത്ത മാസമാണ് മേള അരങ്ങേറുന്നത്.

തിരഞ്ഞെടുക്കപ്പെട്ട പത്ത് ചിത്രങ്ങളിലെ മൂന്ന് ചിത്രങ്ങൾ ഒറിസോണ്ടി വിഭാഗത്തിലാണ് മത്സരിക്കുക. ഷിറിൻ നെഷ്റത്ത്, ഷോജ അസാരി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത "ലാൻഡ് ഓഫ് ഡ്രീംസ്‌" ആണ് മേളയിലെ ഉദ്ഘാടനചിത്രം. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ചിത്രം അമേരിക്കൻ പശ്ചാത്തലത്തിലുള്ള ആക്ഷേപഹാസ്യമാണ്. ഡിയാന എൽ ജെയ്റൗദി സംവിധാനം ചെയ്ത "റിപ്പബ്ലിക്ക് ഓഫ് സൈലൻസ്" എന്ന ഡോക്യൂമെന്ററിയും വെനീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പട്ടികയിലുണ്ട്.

Related News