വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഖത്തർ: വിദേശത്ത് നിന്നുള്ള അധ്യാപകരെയും ഓഫീസ് ജോലിക്കാരെയും ഇനി മന്ത്രാലയം നേരിട്ട് നിയമിക്കും

  • 28/08/2021


ദോഹ : ഖത്തർ വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്താനൊരുങ്ങി വിദ്യാഭ്യാസമന്ത്രാലയം. വിദേശത്ത് നിന്നുള്ള അധ്യാപകരെയും ഓഫീസ് ജോലിക്കാരെയും ഇനി മന്ത്രാലയം നേരിട്ട് നിയമിക്കും. 

സ്വകാര്യസ്‌കൂളുകളും സ്വകാര്യസ്കൂൾ ലൈസൻസിങ് വിഭാഗവും കൈകോർത്താവും ഈ നിയമനങ്ങൾ നടത്തുകയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീരുമാനത്തെ സ്വകാര്യസ്കൂളുകൾ സ്വാഗതം ചെയ്തു. 

സ്‌കൂളുകളെ കൂടാതെ കിന്റർഗാർഡനിലേക്കുള്ള പ്രവേശനവും ഇനി ഗവണ്മെന്റ് വഴി ആയിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പുതിയൊരു അധ്യയനവർഷം ആരംഭിക്കാൻ തയ്യാറെടുക്കുന്ന വിദ്യാഭ്യാസമേഖലയ്ക്ക് ഈ തീരുമാനം പുത്തൻ ഉണർവ്വേകുമെന്ന് സ്വകാര്യസ്കൂൾ വകുപ്പ് മേധാവി റാഷിദ്‌ അഹ്മദ് അൽ അമീറി അഭിപ്രായപ്പെട്ടു. 

ഇതുകൂടാതെ സ്വകാര്യസ്‌കൂളുകൾക്ക് പാഠപുസ്തകങ്ങൾ നൽകാനും തങ്ങൾ ആലോചിക്കുന്നുണ്ടെന്നും അമീറി കൂട്ടിച്ചേർത്തു. അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, ഖത്തർ ഹിസ്റ്ററി എന്നീ വിഷയങ്ങൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യാനാണ് ഭരണകൂടം പദ്ധതിയിടുന്നത്.

Related News