ഇന്ത്യ-ഖത്തര്‍ എയര്‍ബബിള്‍ കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ എംബസി

  • 01/09/2021



ദോഹ : ഇന്ത്യ-ഖത്തര്‍ എയര്‍ബബിള്‍ കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ എംബസി. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാനസര്‍വീസ് നിലവിലേതു പോലെ തുടരും. കരാര്‍ സെപ്റ്റംബറിലേയ്ക്ക് കൂടി നീട്ടിയതായി ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. 

കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2020 ജൂലൈ 18നാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള എയര്‍ബബിള്‍ കരാര്‍ പ്രാബല്യത്തിലായത്. കേന്ദ്രവ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തമ്മിലാണ് കരാര്‍.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കുണ്ട്. വിവിധ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാർ പ്രകാരമാണ് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് നിലവിൽ വിമാനസർവീസുകൾ നടത്തുന്നത്.

Related News