മാസ്ക് വേണം, ഫേസ് ഷീൽഡ് നിർബന്ധം അല്ല; ഖത്തർ എയർവേയ്‌സ്

  • 12/09/2021


ദോഹ : കോവിഡ് പ്രതിസന്ധി നിലനിൽക്കവേ തന്നെ സാഹചര്യവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് സർവീസുകൾ നടത്തി വരികയാണ് വിമാനക്കമ്പനികൾ. 

കോവിഡ് വൈറസിനെതിരായ മികച്ച പ്രതിരോധമാർഗങ്ങളിൽ ഒന്നായ ഫേസ് ഷീൽഡ് വിമാനയാത്രയിൽ നിർബന്ധമാണോ എന്ന സംശയങ്ങൾക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഖത്തർ എയർവേയ്‌സ് അധികൃതർ.

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനും, ഫേസ് ഷീൽഡ് നിർബന്ധം അല്ലെന്നും ട്വിറ്റർ പോസ്റ്റിലൂടെ ഖത്തർ എയർവേയ്‌സ് അറിയിച്ചു. മാസ്കുകൾ വിമാനത്തിൽ വിതരണം ചെയ്യില്ലെന്നും, ഓരോരുത്തരും അവരവർക്ക് വേണ്ട, കൃത്യമായ അളവിലുള്ള മാസ്കുകൾ കയ്യിൽ കരുതണമെന്നും  അധികൃതർ കൂട്ടിച്ചേർത്തു.

Related News