ഖത്തറിൽ കോവിഡ് ബൂസ്റ്റർ വാക്സിൻ ഇന്ന് മുതൽ

  • 15/09/2021


ദോഹ: കോ​വി​ഡ്​ വാ​ക്​​സി​െന്‍റ ബൂ​സ്​​റ്റ​ര്‍ ഡോ​സു​ക​ള്‍ ഇന്നു മു​ത​ല്‍ രാ​ജ്യ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ന​ല്‍​കി​ത്തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഹൈ ​റി​സ്​​ക്​ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​ണ്​ ഇന്നു മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങു​ന്ന​തെ​ന്ന്​ ഖത്തർ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ മു​ന്‍​ഗ​ണ​ന​ക്കാ​രാ​യ ഒ​രാ​ളും വി​മു​ഖ​ത കാ​ണി​ക്ക​രു​തെ​ന്ന് പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പു​ ന​ല്‍​കു​ന്നു. കോവിടിൻ്റെ ഗു​രു​ത​ര​മാ​യ വ​ക​ഭേ​ദ​ങ്ങ​ള്‍ വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്നാം ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നും ആ​ന്‍​റി​ബോ​ഡി ഇ​ര​ട്ടി​യാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. 

ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ലം പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍, 65 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കു​ക​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നേ​ര​േ​ത്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കി​ത്തു​ട​ങ്ങു​മെ​ന്നും രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും മൂ​ന്നാം ഡോ​സ്​ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ന് സ​ജ്ജ​മാ​ണെ​ന്നും പ്രാ​ഥ​മി​കാ​രോ​ഗ്യ കോ​ര്‍​പ​റേ​ഷ​ന്‍ (പി.​എ​ച്ച്‌.​സി.​സി) അ​റി​യി​ച്ചു. 

ര​ണ്ടാം ഡോ​സ്​ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ എ​ട്ടു മാ​സം ക​ഴി​ഞ്ഞ​വ​രാ​ണ് ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്. 12 മാ​സ​ത്തി​നു​ള്ളി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു. 

വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ എ​ട്ടു​മാ​സം ക​ഴി​യു​ന്ന​തോ​ടെ അ​ധി​ക​പേ​രു​ടെ​യും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ഈ​യി​ടെ ന​ട​ത്തി​യ ക്ലി​നി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ തെ​ളി​ഞ്ഞ​താ​യി അ​ല്‍ ശ​ര്‍​ഖ് ദി​ന​പ​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​ന്നു.

Related News