മെഡിക്കൽ ലൈസൻസ് പുതുക്കലിനുള്ള മാർഗരേഖ പുറത്തുവിട്ട് ഖത്തർ

  • 15/09/2021


ദോഹ : ആരോഗ്യമേഖലയിലെ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ചികിത്സയ്ക്കായെത്തുന്ന രോഗികൾക്കും, ഒപ്പം ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ ഗുണകരമാവുന്ന തരത്തിലാവും  പുതിയ നടപടികൾ കൈക്കൊള്ളുകയെന്ന്  ആരോഗ്യവകുപ്പ് മാർഗരേഖയിലൂടെ അറിയിച്ചു. പുതിയ സർക്കുലർ പ്രകാരമുള്ള തീരുമാനങ്ങൾ താഴെ പറയുന്നവയാണ്.

* ഗവൺമെന്റിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആരോഗ്യ പ്രവർത്തകരുടെയും ലൈസൻസ് അടുത്ത അഞ്ചുവർഷത്തേക്ക് ഓരോ വർഷവും സ്വയം പുതുക്കപ്പെടും. ഡോക്ടർമാർ, നേഴ്‌സുമാർ, ഫാർമസിസ്റ്റുകൾ തുടങ്ങി, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം പ്രവർത്തകർക്കും ഈ ആനുകൂല്യം ലഭിക്കും.

* 2021 നവംബർ 1 മുതൽ പുതുതായി രെജിസ്റ്റർ ചെയ്യപ്പെടുന്ന മെഡിക്കൽ ലൈസൻസുകൾക്കും മേൽപറഞ്ഞ ആനുകൂല്യം ലഭിക്കും.

* നിലവിൽ ലൈസൻസ് പുതുക്കാനുള്ള നടപടികൾ പിന്തുടർന്നവരും  ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർക്കുമാണ്  അഞ്ചുവർഷത്തേക്ക് "സ്വയം പുതുക്കപ്പെടുന്ന" ലൈസൻസുകൾ ലഭിക്കുക.

* ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഓൺലൈൻ വഴി ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകണം

* സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും, ഗവണ്മെന്റ് സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ലൈസൻസ് പുതുക്കാൻ നിലവിലെ രീതി തന്നെ പിന്തുടരണം. ഭാവിയിൽ ഇവയ്ക്കും അഞ്ചുവർഷത്തേക്ക് ലൈസൻസ് സ്വയം പുതുക്കാൻ ഉള്ള അനുമതി നൽകും.

Related News