ഹിസ്ബുല്ലയുമായി ബന്ധം; കുവൈത്തികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

  • 18/09/2021

കുവൈത്ത് സിറ്റി: കുവൈത്തികള്‍ ഉള്‍പ്പെടെ ലെബനീസ് ഹിസ്ബുല്ലയുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. ഹിസ്ബുല്ലയുമായി ബന്ധമുള്ള നെറ്റ്‍വര്‍ക്കിനും വ്യക്തികള്‍ക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

ലെബനനും കുവൈത്തും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഫിനാന്‍ഷ്യല്‍ നെറ്റ്‍വര്‍ക്കിലെ അംഗങ്ങള്‍ക്ക് ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്നാണ് യുഎസ് വിശദീകരണം. 

ചൈനയില്‍ ജീവിക്കുന്ന വ്യവസായി മൊര്‍ത്തേസ മിനേയ് ഹഷീക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെയും കുദ് സേനയുടെയും പണത്തിന്‍റെ ഉറവിടങ്ങള്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതും യുഎസ് വ്യക്തമാക്കി.

Related News