ടിക്കറ്റ് നിരക്ക് കുറക്കാൻ വീമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി കൂട്ടണമെന്ന് ഡിജിസിഎ.

  • 18/09/2021

കുവൈത്ത് സിറ്റി: വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടണമെന്ന് വീണ്ടും മന്ത്രിസഭയോട് അഭ്യര്‍ത്ഥിച്ച് ഡിജിസിഎ. ഇപ്പോള്‍ 10,000 പേര്‍ക്കാണ് രാജ്യത്തേക്ക് പ്രതിദിനം എത്താനാകുന്നത്. ഇത് വര്‍ധിപ്പിക്കണമെന്നാണ് അപേക്ഷ.

വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിച്ചാല്‍ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. 

സീറ്റുകളുടെ പരിമിതിയാണ് ടിക്കറ്റ് നിരക്ക് വര്‍ധനവിന്‍റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടുതല്‍ സര്‍വ്വീസുകള്‍ ഈ രാജ്യങ്ങളില്‍ നിന്ന് ആരംഭിക്കാനും പ്രതിദിന നിയന്ത്രണം ഉള്ളതിനാല്‍ എയര്‍ലൈനുകള്‍ക്ക് സാധിക്കുന്നില്ല.

Related News