വാഹന ഉടമസ്ഥാവകാശ കൈമാറ്റം,പുതിയ തീരുമാനങ്ങളുമായി കുവൈറ്റ് ട്രാഫിക്.

  • 18/09/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  വാഹന  ഉടമസ്ഥാവകാശ കൈമാറ്റത്തിന് പണമിടപാട് രേഖകൾ വേണമെന്ന ട്രാഫിക് മന്ത്രാലയ തീരുമാനത്തിന്റെ തുടർച്ചയായി, കുടുംബങ്ങൾക്കിടയിൽ വാഹനങ്ങൾ കൈമാറാൻ ഈ രേഖകൾ ആവശ്യമില്ലെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സെയ്ഗ് വ്യക്തമാക്കി. 

പിതാവ് , മക്കൾ, സഹോദരങ്ങൾ, ഭർത്താവ്, ഭാര്യ എന്നിവർ തമ്മിൽ  വാഹനങ്ങൾ കൈമാറ്റം ചെയ്യാൻ പണമിടപാട് രേഖകൾ ആവശ്യമില്ല. സമ്മാനമായി നൽകുന്ന വാഹനങ്ങൾക്ക്, വാഹനം നൽകുന്ന സ്ഥാപനം മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടണം.  

Related News