കുവൈത്ത് പൗരന്മാര്‍ക്കായി ഇറാഖിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ്

  • 18/09/2021

കുവൈത്ത് സിറ്റി: രണ്ടാഴ്ചത്തേക്ക് ഇറാഖിലേക്ക് വിമാന സര്‍വ്വീസ് ആരംഭിച്ച് കുവൈത്ത്. അബ്ദാലി  പോര്‍ട്ട് 21 മാസത്തോളമായി അടച്ചിരിക്കുന്ന അവസ്ഥയില്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്തി പൗരന്മാര്‍ക്കായാണ് സര്‍വ്വീസ് ആരംഭിച്ചിട്ടുള്ളത്. 

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച കുവൈത്തി പൗരന്മാര്‍ക്കും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുമായുള്ള സര്‍വ്വീസ് അടുത്തയാഴ്ചയാണ് തുടങ്ങുക. തിരിച്ചെത്തുമ്പോഴുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിന്‍റെ ഫീസ് അടക്കം നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 

രാജ്യത്തേക്ക് തിരിച്ച് എത്തുമ്പോഴും ക്വാറന്‍റൈനിന്‍റെ ആറാമത്തെ ദിവസവും പിസിആര്‍ പരിശോധന നടത്തണം. രാജ്യത്തേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പുള്ള പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം കൈയില്‍ കരുതുകയും വേണം.  ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും തുടര്‍ന്ന് ഏഴ് ദിവസം ഹോം ക്വാറന്‍റൈനും വേണമെന്നുമാണ് നിബന്ധന.

Related News