വിമാനത്താവളം തുറന്നതോടെ കുവൈറ്റ് എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ കുതിപ്പ്

  • 18/09/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധികള്‍ തരണം ചെയ്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറക്കുകയും സാധാരണ ജീവിതത്തിലേക്ക് രാജ്യം മടക്കം ആരംഭിച്ചതോടെയും കുവൈറ്റ്  എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ കുതിപ്പ്. 

ദീർഘകാലത്തേക്ക് വിമാനത്താവളം അടച്ചിട്ടതിനാല്‍ വലിയ സ്തംഭനാവസ്ഥയായിരുന്നു മേഖലയില്‍ ഉണ്ടായിരുന്നത്. കുവൈത്ത് വിമാനത്താവളത്തിലെ ഇടപാടുകള്‍ കഴിഞ്ഞ ജൂലൈയില്‍ 80 ശതമാനമാണ് വര്‍ധിച്ചത്. 

തുര്‍ക്കിഷ് ലിറ, യുഎസ് ഡോളര്‍, യൂറോ, ഈജിപ്ഷ്യന്‍ പൗണ്ട് തുടങ്ങിയ കറന്‍സിക്ക് വന്‍ ഡിമാന്‍ഡ് ആണ് ഉണ്ടായിട്ടുള്ളത്. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടിയാല്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിന്‍റെ സ്തംഭനാവസ്ഥയില്‍ നിന്നുള്ള കുതിപ്പ് വേഗത്തിലാകുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷ പങ്കുവെച്ചത്.

Related News