പ്രമുഖ പത്രപ്രവർത്തകൻ പിഎ മുബാറക് അന്തരിച്ചു

  • 18/09/2021

ദോഹ: ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കെ.എം.സി.സി മുൻ സംസ്​ഥാന ​ജനറൽ സെക്രട്ടറിയുമായിരുന്ന പി.എ. മുബാറക്​ (66) ദോഹയിൽ അന്തരിച്ചു. രണ്ടുമാസത്തിലധികമായി അസുഖബാധിതനായി ഹമദ്​ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചന്ദിക ദിനപ്പത്രം കൊച്ചി ,ഖത്തർ മുൻ ലേഖകനും ഖത്തർ കെ.എം സി.സി. മുൻ സെക്രട്ടറിയുമായിരുന്നു. ഖത്തർ വാണിജ്യ മന്ത്ര്യാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനാണ്. പ്രവാസി സെക്രട്ടറി, ഖത്തർ കെ.എം.സി.സി. സൗത്ത് സോൺ കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനങ്ങൾ വഹിക്കുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു.

എറണാകുളം ജില്ല മുസ്​ലിംലീഗ്​ ഭാരവാഹിയായിരുന്ന ആലുവ പരേതനായ പി.എ. അബ്​ദുറഹ്​മാൻ കുട്ടിയുടെയും മൂവാറ്റുപുഴ പട്ടിലായികുടിയിൽ പരേതയായ എ.ജെ. ഫാത്തിമയുടെയും മകനാണ്​. ഭാര്യ നാജിയ മുബാറക്​ കഴിഞ്ഞ ഏപ്രിലിൽ കൊറോണ​ ബാധിച്ച്​ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

മക്കൾ: നാദിയ (ദുബൈ), ഫാത്തിമ (ഖത്തർ). മരുമക്കൾ: മുഹമ്മദ്​ ഷമീൻ (ദുബൈ), മുഹമ്മദ്​ പർവീസ്​ (ഖത്തർ ഫൗണ്ടേഷൻ). ​സഹോദരങ്ങൾ: പി.എ. മെഹബൂബ്​, ലത്തീഫ്​, അഹമ്മദ്​, ആമിന, സെയ്​തു, സുഹ്​റ, ജലാൽ, നിസാ അലി, റസിയകുട്ടി കമ്മദ്​.

ഖബറടക്കം ശനിയാഴ്​ച ദോഹയിൽ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. മയ്യിത്ത്​ നമസ്​കാരം ​മഗ്​രിബ്​ നമസ്​കാരാനന്തരം അബൂഹമൂർ പള്ളിയിൽ.

Related News