കുട്ടികൾക്ക് അനുയോജ്യമായ നഴ്‌സറികൾ കണ്ടെത്താൻ അമേർനി ആപ്പ്

  • 20/09/2021


ദോഹ : ഖത്തറിൽ കുട്ടികൾക്ക് അനുയോജ്യമായ നഴ്‌സറികൾ കണ്ടെത്താൻ രക്ഷിതാക്കൾക്ക് ഇനി അമേർനി ആപ്പിന്റെ സഹായം തേടാം. തൊഴിൽ-സാമൂഹ്യവികസന വകുപ്പാണ് നൂതനമായ ഈ ആശയം മുന്നോട്ട് വെച്ചത്. മന്ത്രാലയത്തിന്റെ ഈ ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമാണ്.

ഇംഗ്ലീഷിലും അറബിക്കിലും ആപ്പ് വഴി നഴ്‌സറികൾ തിരയാം. അപ്ലിക്കേഷനിൽ തൗതീക്ക് വിവരങ്ങൾ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. ശേഷം, ഓരോ പ്രദേശത്ത് ഉള്ള നഴ്‌സറികൾ അറിയാനും, നഴ്‌സറിയുടെ പേര് ഉപയോഗിച്ച് തിരയാനും കഴിയും. 

ഗൂഗിൾ മാപ്പ് വഴി ഒരു പ്രദേശം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, അവിടെ ഉള്ള നഴ്‌സറികളെ ആപ്പ് വ്യത്യസ്ത നിറങ്ങളിൽ കാണിച്ചു തരും. ഈ നിറങ്ങൾ ഉപയോഗിച്ച്, നഴ്‌സറി അറബിക്ക് ആണോ, ഇംഗ്ലീഷ് ആണോ, രണ്ട് ഭാഷയും കൈകാര്യം ചെയ്യുന്നതാണോ എന്ന് തിരിച്ചറിയാനും രക്ഷിതാക്കൾക്ക് സാധിക്കും. 

ഒരു നഴ്‌സറിയുടെ പേരിൽ ക്ലിക്ക് ചെയ്താൽ അവിടുത്തെ പ്രവർത്തനരീതിയും, സമയക്രമവും അറിയാനും ആപ്പിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Related News