ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കുന്നവർക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവുമായി ഖത്തർ

  • 27/09/2021


ദോഹ: ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി എത്തുന്നവർക്കു 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിബന്ധനയിൽ ഖത്തർ ഇളവ് നൽകിത്തുടങ്ങി. ഖത്തറിലെത്തി രണ്ടാംദിവസത്തെ പരിശോധനയിൽ കൊറോണ ഇല്ലെന്നു സ്ഥിരീകരിച്ചാൽ ക്വാറന്റീൻ അവസാനിപ്പിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ക്വാറന്റീൻ അവസാനിപ്പിച്ചാൽ മുൻകൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു യാത്ര ചെയ്യുന്നവർ 10 ദിവസത്തെ ക്വാറന്റീന് ഹോട്ടൽ മുറി ബുക്ക് ചെയ്യണമെന്നു നിർബന്ധമാണ്.

Related News