തീവ്രവാദ ബന്ധം: ഏഴ് പേരെ ഖത്തർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി

  • 30/09/2021


ദോഹ : തീവ്രവാദബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ഏഴ് പേരെ ഖത്തർ  കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 

പട്ടികയിലേക്ക് പുതുതായി ചേർക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല എങ്കിലും, ഹിസ്ബുള്ളയുടെ  സാമ്പത്തികശൃംഖലയെ ആണ് ഇത് ബാധിക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം. ഖത്തറിനൊപ്പം അമേരിക്കയും ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഹിസ്ബുള്ള ഗ്രൂപ്പിന്റെ റിയൽഎസ്റ്റേറ്റ് മേഖലയിലെ ഇടപെടലുകളെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന സൂചനയും അധികൃതർ നൽകി.

Related News