ആദ്യ ഫൈവ് ജി തുറമുഖമെന്ന നേട്ടം സ്വന്തമാക്കി ഖത്തറിലെ ഹമദ് തുറമുഖം

  • 10/10/2021


ആദ്യ ഫൈവ് ജി തുറമുഖമെന്ന നേട്ടം സ്വന്തമാക്കി ഖത്തറിലെ ഹമദ് തുറമുഖം. തുറമുഖത്തെ കണ്ടെയ്നര്‍ ടെര്‍മിനല്‍ രണ്ടിന്‍റെ പ്രവര്‍ത്തനം ഫൈവ് ജി സാങ്കേതികത്തികവിലേക്ക് മാറ്റുന്നതിന്‍റെ ആദ്യ ഘട്ടം കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായതായി സെല്ലുലാര്‍ നെറ്റ്വര്‍ക്ക് കമ്ബനിയായ ഉരീദു അറിയിച്ചു.

ടെര്‍മിനലിന്‍റെ 5,71000 ചതുരശ്ര അടി പരിധിയില്‍ ഇതോടെ ഫൈവ് ജി നെറ്റ് ലഭ്യമാകും.

ഇതോടെ 5ജി ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയി ല്‍ 1.2 ജിബിപിഎസ് വേഗതയുള്ള നെറ്റ്വര്‍ക്ക് ലഭ്യമാകും. റിമോട്ട് ക്രെയിന്‍, റിമോട്ട് ഇന്‍സ്പെക്ഷന്‍, ഡാറ്റാ സെന്‍റര്‍ കണക്ടിവിറ്റി, അറ്റകുറ്റപ്പണികള്‍ തുടങ്ങി ടെര്‍മിനലിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ വേഗത കൂടും. ഫൈവ് ജി വല്‍ക്കരണം ആദ്യ ഘട്ട പൂര്‍ത്തീകരണം തുറമുഖത്ത് നടന്ന ചടങ്ങില്‍ കേക്ക് മുറിച്ചാഘോഷിച്ചു.

Related News