ഒരേ സമയം 66 രാജ്യങ്ങളിൽ നിന്നുള്ളവർ നട്ടത് 10 ലക്ഷത്തോളം മരങ്ങൾ: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി ഖത്തർ

  • 30/10/2021


ദോഹ: ഗിന്നസ് വേൾഡ് റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ച് ഖത്തർ. ഒരേ സമയം ഏറ്റവും കൂടുതൽ രാജ്യക്കാർ മരംവെച്ചുപിടിപ്പിച്ചതിലൂടെയാണ് ഖത്തർ റെക്കോർഡ് സ്വന്തമാക്കിയത്. റോഡുകളും പൊതുഇടങ്ങളും മനോഹരമാക്കാനായി സൂപ്പർ വൈസറി കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 66 രാജ്യങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. 

2019 ലാണ് ഖത്തർ ഈ പരിപാടി ആരംഭിച്ചത്. 10 ലക്ഷത്തോളം വൃക്ഷത്തൈകൾ നടാനാണ് സൂപ്പർ വൈസറി കമ്മിറ്റിയുടെ തീരുമാനം. റെക്കോർഡ് നേട്ടത്തിന്റെ ഭാഗമാവാൻ നിരവധി ഇന്ത്യൻ പൗരന്മാർക്കും അവസരം ലഭിച്ചു. 

ഗിന്നസ് വേൾഡ് റെക്കോർഡ് കമ്മറ്റിയുടെ വിധികർത്താക്കളായ അലൻ പിക്സ്ലിയും, ലൂയിസ് ടോംസും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒക്ടോബർ 9 ന് ദുഖാൻ റോഡിലാണ് മരംനടീൽ അരങ്ങേറിയത്.

Related News