ഉപരോധത്തിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറില്‍

  • 10/12/2021

ദോഹ: ഖത്തറിന് ഏര്‍പ്പെടുത്തിയിരുന്ന നാല് വര്‍ഷത്തെ ഉപരോധം അവസാനിച്ചതിന് പിന്നാലെ സൗദി - ഖത്തര്‍ സൗഹൃദം പുതുക്കി സൗദി കിരീടാവകാശിയുടെ ഖത്തര്‍ സന്ദര്‍ശനം. ഉപരോധത്തിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ ഖത്തറിലെത്തിയത്. 

ദോഹയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹദമ് അല്‍ ഥാനിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന്  സ്വീകരിച്ചു. ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. യുഎഇയും ഒമാനും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. 2017ല്‍ സൗദി കിരീടാവകാശിയായി ചുമതയലേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഖത്തര്‍ യാത്ര കൂടിയാണിത്.

Related News