വാളയാര്‍ കേസ്: പെണ്‍കുട്ടികളുടേത് അത്മഹത്യ തന്നെയെന്ന് സി.ബി.ഐ

  • 27/12/2021

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന പോലീസ് കുറ്റപത്രത്തെ ശരിവെയ്ക്കുന്നതാണ് സി.ബി.ഐ കുറ്റപത്രവും. ഇതോടെ കൊലപാതകമെന്ന ആരോപണം സി.ബി.ഐ തള്ളി. ഇരു പെണ്‍കുട്ടികളുടേതും ആത്മഹത്യ ആണെങ്കിലും കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് പാലക്കാട് പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ നാല് പേരാണ്  കുറ്റപത്രത്തിലെ പ്രതികള്‍. പോലീസ് കുറ്റപത്രത്തിലും ഇവര്‍ നാല് പേരും തന്നെയാണ് പ്രതികള്‍. കൂടുതല്‍ സാക്ഷികള്‍ സി.ബി.ഐ കുറ്റപത്രത്തില്‍ ഉണ്ട്.

Related News