ലോകായുക്ത ഓർഡിനൻസ്; ഇടതുമുന്നണിയിലും ഭിന്നത, ഭേദഗതിക്കെതിരെ എതിർപ്പ് പരസ്യമാക്കി കാനം രാജേന്ദ്രൻ

  • 26/01/2022

കൊച്ചി: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ഭിന്നത. ലോകായുക്ത ഭേദഗതിക്കെതിരെ കാനം രാജേന്ദ്രൻ പരസ്യമായി പ്രതികരിച്ചു. ബില്ലായി നിയമഭയിൽ കൊണ്ടുവരാമായിരുന്നുവെന്ന് കാനം രാജേന്ദ്രൻ  പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണ്. സംസ്ഥാന അവകാശങ്ങളുടെ മേൽ കേന്ദ്രം കടന്നുകയറുകയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ലോകായുക്ത ഓർഡിനൻസ് ബില്ലായി സഭയിൽ കൊണ്ടുവരാമായിരുന്നുവെന്ന് പറഞ്ഞ കാനം, രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. ലോകായുക്ത കേരളത്തിൽ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓർഡിനൻസ് എന്ന് പൊതുജനങ്ങൾക്ക് മനസിലാകുന്നില്ല. ഓർഡിനൻസ് ബില്ലായി സഭയിൽ കൊണ്ടുവന്നിരുന്നെങ്കിൽ എല്ലാവർക്കും നിലപാട് പറയാൻ അവസരമുണ്ടായേനേ എന്നും കാനം കൂട്ടിച്ചേർച്ചു

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. കെടി ജലീലിൻറെ രാജി മുതൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു. ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണറെ കാണാനിരിക്കെ ഗവർണറുടെ നീക്കം പ്രധാനമാണ്.

Related News