ഇന്ത്യാ-ഖത്തർ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി

  • 10/02/2022


ദോഹ:  ഓസ്ട്രേലിയൻ യാത്രയ്ക്കിടയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും, ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയും കൂടിക്കാഴ്ച്ച നടത്തി. ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാരുമായുള്ള പ്രത്യേകചർച്ചക്കായി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട ജയശങ്കർ, യാത്രാമധ്യേ ദോഹ സന്ദർശിക്കുകയായിരുന്നു. 

ഖത്തറിൽ ഇന്ത്യൻ എംബസിക്കായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങും ജയശങ്കർ നിർവഹിച്ചു. ഖത്തർ വിദേശകാര്യമന്ത്രിയും, ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലും ചടങ്ങിൽ പങ്കെടുത്തിരുന്നു. 

ഭീകരവാദത്തോട് ഇന്ത്യ സ്വീകരിക്കുന്ന സമീപനം, അഫ്ഗാൻ ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എന്നിവയാണ് ഇന്ത്യ-ഖത്തർ ചർച്ചയിൽ പ്രധാനമായും വിഷയമായത്. സാമ്പത്തിക-സുരക്ഷാ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കും ഏതൊക്കെ വിധത്തിൽ സഹകരിക്കാമെന്നതും ഇരുവരും ചർച്ച ചെയ്തു. ഓസ്ട്രേലിയയിലെ ചർച്ചക്ക് ശേഷം ജയശങ്കർ ഫിലിപൈൻസും സന്ദർശിക്കും.

Related News