ലോകകപ്പ് കാണികൾക്കായി ആയിരക്കണക്കിന് ബസ്സുകൾ ഒരുക്കാൻ ഒമാൻ; ഉടൻ തയ്യാറാകുമെന്ന് അധികൃതർ

  • 16/02/2022



മസ്കത്ത് : ഈ വർഷമവസാനം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിലെ കാണികളുടെ യാത്ര സുഗമമാക്കാനായി ആയിരക്കണക്കിന് ബസ്സുകൾ തയ്യാറാക്കുന്ന ഉദ്യമത്തിലാണ് ഒമാനിലെ കർവ മോട്ടോഴ്‌സ് എന്ന സ്ഥാപനം. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായെന്നും, എഴുനൂറോളം ബസുകൾ വൈകാതെ ഖത്തറിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ആയിരത്തോളം ബസുകളും ഇതേ കമ്പനി നിർമിച്ചുനൽകും. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും, ഖത്തർ ട്രാൻസ്പോർട്ടും സംയുക്തമായി നടത്തുന്ന കമ്പനിയാണ് കർവ മോട്ടോഴ്‌സ്. ആറുലക്ഷം സ്ക്വയർ മീറ്റർ വിസ്തൃതിയിലായി, 71 മില്യൻ ഡോളർ നിക്ഷേപമായി സ്വീകരിച്ചാണ് ഒമാൻ ബസുകൾ നിർമ്മിക്കുന്നത്. 

പദ്ധതിയുടെ 30 ശതമാനം ചെലവ് ഒമാനി നിക്ഷേപകരും, 70 ശതമാനം ഖത്തർ ട്രാൻസ്പോർട്ട് കമ്പനിയും വഹിക്കും. ലോകകപ്പിനായുള്ള ബസുകൾ കൂടാതെ സ്കൂൾ ബസുകളും, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബസുകളും നിർമിക്കാനും കർവ മോട്ടോഴ്‌സിന് പദ്ധതിയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related News