ഖത്തറില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 107 റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് വ്യവസായ മന്ത്രാലയം

  • 07/03/2022


ദോഹ: ഖത്തറില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 107 റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ക്കെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കാതിരുന്നത്, അറബിയില്‍ വില പ്രദര്‍ശിപ്പിക്കാത്തത്, അറബിയില്‍ ബില്‍ നല്‍കാത്തത്, കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക വെച്ചത്, തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിങ്ങനെ 20 വിഭാഗങ്ങളിലായാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

നിയമലംഘനങ്ങള്‍ കണ്ടെത്തി സ്ഥാപനങ്ങള്‍ക്ക് 5,000 റിയാല്‍ മുതല്‍ 30,000 റിയാല്‍ വരെ പിഴ ഈടാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വാണിജ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നോയെന്ന് നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related News